Sorry, you need to enable JavaScript to visit this website.

അനുരാധ പൗഡ്വാള്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി- പ്രശസ്ത ഗായിക അനുരാധ പൗഡ്വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സനാതന ധര്‍മ്മവുമായി ആഴത്തില്‍ ബന്ധമുള്ള ഒരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് പൗഡ്വാള്‍ പ്രതികരിച്ചു. തൊണ്ണൂറുകളില്‍ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തി ആര്‍ജ്ജിച്ച ഗായികയാണ് അനുരാധ.
''സനാതന ധര്‍മ്മവുമായി അഗാധമായ ബന്ധമുള്ള സര്‍ക്കാരില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്. ബിജെപിയില്‍ ചേരുന്നത് എന്റെ ഭാഗ്യമാണ്''-അനുരാധ പൗഡ്വാള്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ അനുരാധയ്ക്ക് സുപ്രധാന ചുമതല നല്‍കിയേക്കുമെന്ന് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് സൂചനയുണ്ട്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമാഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് അനുരാധ പൗഡ്വാള്‍. 1954 ഒക്ടോബര്‍ 27 ന് മുംബൈയില്‍ ജനിച്ച അനുരാധ 1973-ല്‍ അമിതാഭ് ബച്ചനും ജയപ്രദയും അഭിനയിച്ച 'അഭിമാന്‍' എന്ന ചിത്രത്തിലൂടെയാണ് തന്റെ ഗാനാലാപന ജീവിതം ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ അനുരാധ പൗഡ്വാള്‍ ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, സംസ്‌കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ്, പഞ്ചാബി, ഭോജ്പുരി, നേപ്പാളി തുടങ്ങിയ ഭാഷകളിലായി 9,000-ലധികം ഗാനങ്ങള്‍ ആലപിച്ചു. ഭജന്‍ ഗാനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Latest News