Sorry, you need to enable JavaScript to visit this website.

വല്ലനയില്‍ കടയ്ക്ക് മുന്നില്‍ വെച്ച് തീ കൊളുത്തിയ  വീട്ടമ്മ മരിച്ചു

പത്തനംതിട്ട- അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന കാരണത്താല്‍  ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)യാണ് ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കളമശ്ശേരിയിലെ ആശുപത്രിയില്‍ മരിച്ചത്.

അയല്‍വാസിയായ കുഞ്ഞുമോന്റെ വല്ലനഇടയിലേ വീട്ടില്‍ സ്റ്റോഴ്സ് എന്ന കടയുടെ മുന്നില്‍ എത്തി ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി രജനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജര്‍മനിയില്‍ ജോലിയായിരുന്ന ത്യാഗരാജന്റെ രണ്ടാം ഭാര്യയാണ് രജനി. സാമ്പത്തികമായി ഇവര്‍ നല്ല നിലയിലായിരുന്നു. പരിചയക്കാരും സുഹൃത്തുക്കളും വിഷമം പറയുമ്പോള്‍ സഹായിക്കുക എന്നത് ഇവരുടെ ശീലമാണ്. നാട്ടുകാര്‍ നിരവധി പേര്‍ ഇവരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മനോവിഷമത്തിലായലിരുന്നു രജനി.

അയല്‍വാസിയായ കുഞ്ഞുമോന്റെ സഹോദരിയുടെ മരുമകന്‍ പെരിങ്ങാല സ്വദേശി സജീവ് രജനിയില്‍ നിന്ന് മൂന്നു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണവും കടം വാങ്ങിയിരുന്നു. സജീവും ഭാര്യയും ഒരുമിച്ച് ചെന്നാണ് പണം വാങ്ങിയത്. അടുത്തിന്റെ രജനിക്ക് രക്തസമ്മര്‍ദം വര്‍ധിക്കുകയും സ്ട്രോക്ക് വരികയും ചെയ്തു. ഈ സമയം എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ ആരോമല്‍ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് പണം കടം വാങ്ങിയാണ് ആശുപത്രി ബില്‍ അടച്ചത്. പക്ഷെ കടം വാങ്ങിയവര്‍ കൈമലര്‍ത്തിയ സാഹചര്യത്തിലാണ് രജനി ഈ കടുംകൈ ചെയ്തത്.

Latest News