Sorry, you need to enable JavaScript to visit this website.

ഷഹബാസ് ഷരീഫ് രണ്ടാം തവണയും പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്

ഇസ്‌ലാമാബാദ്- ഷഹബാസ് ഷരീഫ് രണ്ടാം തവണയും പാകിസ്താന്‍ പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ്- പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തൂക്കു മന്ത്രിസഭയാണ് അധികാരത്തിലേറുന്നത്.  പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഷഹബാസ് 201 വോട്ടുകളോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

336 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ 32 വോട്ടുകള്‍ അധികം നേടിയാണ് സഖ്യത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പാക്കിസ്ഥാന്‍ തെഹ്‌രീക് -ഇ-ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. ഷഹബാസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതായി ദേശീയ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാബ് സാദിഖ് പ്രഖ്യാപിച്ചു.
പാക്കിസ്ഥാന്റെ ഇരുപത്തിനാലാമത്തെ പ്രധാനമന്ത്രിയായാണ് ഷഹബാസ് ചുമതലയേല്‍ക്കുന്നത്.

Latest News