Sorry, you need to enable JavaScript to visit this website.

കാനഡയിലേക്ക് പറക്കുന്ന പാക് എയർ ഹോസ്റ്റസുമാരെ കാണാതാകുന്നു; ദുരൂഹത പടർത്തി മറിയം റാസയും

- ഹോട്ടൽ മുറിയിൽനിന്ന് കിട്ടിയത് യുവതിയുടെ വസ്ത്രവും കുറിപ്പും മാത്രം
ഇസ്‌ലാമാബാദ് - പാകിസ്താനിൽനിന്ന് കാനഡയിലേക്ക് പറന്ന പാക് ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) വിമാനത്തിലെ എയർഹോസ്റ്റസിനെ കാൺമാനില്ല. ഫെബ്രുവരി 26ന് യാത്ര തിരിച്ച എയർ ഹോസ്റ്റസ് മറിയം റാസയെയാണ് കാനഡയിലെ ടൊറന്റോയിലെ ഒരു ഹോട്ടൽമുറിയിൽ നിന്ന് കാണാതായത്. 
 തൊട്ടടുത്ത ദിവസം കാനഡയിൽനിന്ന് കറാച്ചിയിലേക്ക് തിരിച്ചുപറക്കേണ്ട വിമാനത്തിലെ ഡ്യൂട്ടിക്ക് മറിയം റാസയെ കാണാത്തതിനെ തുടർന്നുള്ള തിരച്ചിലിൽ ഞെട്ടിക്കുന്ന അനുഭവമാണ് അധികൃതർക്കുണ്ടായത്. ഇവർ താമസിച്ച ടൊറന്റോയിലെ ഹോട്ടലിലെത്തി മുറി പരിശോധിച്ചപ്പോൾ തന്റെ യൂണിഫോം മുറിയിൽ അഴിച്ചുവെച്ച ശേഷം ഒരു കുറിപ്പും എഴുതി വെച്ചതല്ലാതെ മറ്റൊന്നും എയർലൈൻസ് അധികൃതർക്ക് കണ്ടെത്താനായില്ല. 'നന്ദി പി.ഐ.എ' എന്നായിരുന്നു കുറിപ്പിലെ വാചകം. എന്നാൽ എയർ ഹോസ്റ്റസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കണ്ടെത്താനാകാതെ അധികൃതർ നിരാശരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 കുറച്ചായി പാക് ദേശിയ വിമാന കമ്പനി ഈയൊരു പ്രശ്‌നം അഭിമുഖീകരിക്കുന്നതായാണ് റിപോർട്ടുകൾ. പാകിസ്താനിൽനിന്ന് കാനഡയിലേക്ക് പറക്കുന്ന സുന്ദരിമാരായ എയർ ഹോസ്റ്റസുമാർ തിരികെ രാജ്യത്തേക്ക് മടങ്ങാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ് പറയുന്നത്. രണ്ടുമാസത്തിനിടെ കാണാതാകുന്ന മൂന്നാമത്തെ സംഭവമാണിത്. ഇത് 2019-മുതലെ ഉണ്ടെന്നാണ് റിപോർട്ടുകൾ. അടുത്തിടെ ഇവ്വിധം കാണാതാകുന്നവരുടെ എണ്ണം ഉയർന്നതായി ഏവിയേഷൻ ന്യൂസ് വെബ്‌സൈറ്റ് സിമ്പിൾ ഫ്‌ളൈയിംഗ് റിപോർട്ടിലുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ ഏഴ് പേരെയാണ് കാണാതായത്. എന്നാൽ, കാണാതാകുന്ന പലരേയും പിന്നീട് കണ്ടെത്തിയാലും അവരിൽ ഭൂരിഭാഗവും ജന്മനാട്ടിലേക്ക് മടങ്ങാൻ താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മറ്റു അരക്ഷിതാവസ്ഥകളുമാണ് ഇതിന് കാരണമെന്നും റിപോർട്ടുകളുണ്ട്.

യു.എ.ഇയിൽ 25% ദമ്പതികളും കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്നു; തിരിച്ചടിയാകുമെന്ന് ഓർമപ്പെടുത്തൽ

Latest News