Sorry, you need to enable JavaScript to visit this website.

റമദാനില്‍ ഉംറ ചെയ്യാം, സൗജന്യ ബസ് സൗകര്യമൊരുക്കി ജിദ്ദ ദഅവ സെന്റര്‍

ജിദ്ദ -ദഅവ കോര്‍ഡിനേഷന്റെയും മഹ്ജര്‍ സനയ്യ ദഅവാ സെന്ററിന്റേയും സംയുക്താഭ്യമുഖ്യത്തില്‍ വെള്ളിയാഴ്ച  സനയ്യ ദഅവാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് നടക്കുന്ന അഹ്‌ലന്‍ റമദാന്‍ പ്രോഗാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

പ്രോഗ്രാം വൈകിട്ട് 6. 30 ന് സനാഇയ്യ ജാലിയാത്ത് മേധാവി ഉദ്ഘാടനം ചെയ്യും, പ്രമുഖ വാഗ്മിയും ബുറൈദ ജാലിയാത്ത് മലയാളി വിഭാഗം തലവനുമായ ജനാബ് റഫീഖ് സലഫി മുഖ്യപ്രഭാഷണം നടത്തും, പരിപാടിയില്‍ പങ്കെടുക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി വിപുലമായ സൗകര്യങ്ങള്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍  ഏര്‍പെടുത്തിയിട്ടുണ്ട്, ഓരോ ഏരിയയില്‍ നിന്നും വരുന്നവര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്. ശറഫിയ്യ  സൗബാന്‍ 053 9327220 ഖാലിദ്  ബിന്‍ വലീദ്  ജഷീര്‍ 055176 2022 ഹയ്യ സാമിര്‍ ഉമ്മര്‍ മഞ്ചേരി 0580336438അസീസിയ  റിയാസ് 0563975344ബവാദി  റിയാസ് 0548570789മഹ്ജര്‍ ഏരിയ  സല്‍മാന്‍ 0503408045 കിലോ 14 050 2464722
റമദാനിലെ ഉംറക്ക് വേണ്ടി ഈ വര്‍ഷവും  അനസ് ബിന്‍ മാലിക്ക് ദഅവാ സെന്റററില്‍നിന്ന് എല്ലാ ആഴ്ചയിലും രണ്ട് ദിവസങ്ങളിലായി സൗജന്യ ഉംറയാത്രക്ക് സൗകര്യമുണ്ടാവും, ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബസുകളുണ്ടാവുന്നതാണ്, അഹ്‌ലന്‍ റമദാന്‍  പ്രോഗ്രാമിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണെന്നും ക്യാമ്പില്‍ ഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്നും ദഅവാ കോര്‍ഡിനേഷന്‍ പ്രതിനിധികള്‍  പത്രകുറിപ്പില്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9299 816,050 8352 690

 

Latest News