Sorry, you need to enable JavaScript to visit this website.

ടിപ്പർ-സ്കൂട്ടർ അപകടത്തിൽ മരിച്ചത് സൗദി പ്രവാസിയുടെ മകന്‍; അപകടം ലൈസന്‍സ് കിട്ടിയ ദിവസം

തൃക്കരിപ്പൂര്‍- ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെ വിദ്യാര്‍ഥി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു.
തൃക്കരിപ്പൂര്‍ കൂലേരി സ്വദേശിയും സൗദി റിയാദില്‍ എസ്.ആര്‍.എം.ജി ജീവനക്കാരനുമായ അബ്ദുല്‍ നാസറിന്റെ മകന്‍ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ നൗഫലിന്റെ മകള്‍ നഹാന തനസ് നൗഫലിനെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച ഉച്ചയോടെ പഴയങ്ങാടി ചെമ്പല്ലികുണ്ട് കള്ള് ഷാപിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവാഫ് നാസറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പഴയങ്ങാടി വാദിഹുദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

 

Latest News