Sorry, you need to enable JavaScript to visit this website.

രണ്ട് മാസം പഴയകഥ; സൗദിയില്‍ ടൂറിസം ലൈസന്‍സ് അഞ്ചു ദിവസത്തിനകം

ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്

ജിദ്ദ - നിക്ഷേപകര്‍ വ്യവസ്ഥകളെല്ലാം പാലിക്കുന്ന പക്ഷം ടൂറിസം പദ്ധതികള്‍ക്ക് ഇപ്പോള്‍ അഞ്ചു പ്രവൃത്തി ദിവസത്തിനകം ലൈസന്‍സ് അനുവദിക്കുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ടൂറിസം മേഖലാ നിക്ഷേപകരുമായും വിദഗ്ധരുമായും വെര്‍ച്വല്‍ രീതിയില്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ ടൂറിസം പദ്ധതികള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ 60 ദിവസത്തിലേറെ സമയമെടുത്തിരുന്നു. ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ടൂറിസം മേഖലയില്‍ സമീപ കാലത്ത് മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചു.
കഴിഞ്ഞ വര്‍ഷം ടൂറിസം പദ്ധതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ 390 ശതമാനം തോതില്‍ വര്‍ധിച്ചു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ തയാറാക്കുന്നത്. സേവന ഗുണനിലവാരം പരിശോധിക്കാനും ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലാ സ്ഥാപനങ്ങളില്‍ 30,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ ടൂറിസം മന്ത്രാലയം നടത്തി. ടൂറിസം മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടാതെ ടൂറിസ്റ്റ് ഹോട്ടലുകളെയും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണത്തിന് മന്ത്രാലയം വലിയ ശ്രദ്ധ നല്‍കുന്നു. ടൂറിസം മേഖലാ സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍ നിക്ഷേപകരും ഓപ്പറേറ്റര്‍മാരും പ്രവര്‍ത്തിക്കണമെന്നും അഹ്മദ് അല്‍ഖതീബ് ആവശ്യപ്പെട്ടു.

 

Latest News