Sorry, you need to enable JavaScript to visit this website.

മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ഫൂട്ടേജ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി- മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഞ്ജുവാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റു താരങ്ങൾ.  മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവരാണ് നിർമാണം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ തിരക്കഥയും സംഭാഷണവും രചിച്ചു. 

Latest News