Sorry, you need to enable JavaScript to visit this website.

വെളിച്ചം നഗരി സജ്ജമായി; മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

കരിപ്പൂര്‍ (വെളിച്ചം നഗര്‍)- വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂരിലെ വെളിച്ചം നഗറില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നാളെ (വ്യാഴാഴ്ച) തുടങ്ങും.  വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി എന്ന ബാവഹാജി അധ്യക്ഷത വഹിക്കും.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിയും എം പിയുമായ എളമരം കരീം, പത്മശ്രീ ഡോ ബി രവി പിള്ള, പരോക്ഷ മാര്‍ഗ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ ആത്മദാസ് യമി, ഫാദര്‍ സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, ജെയിന്‍ ടെമ്പിള്‍ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകന്‍ ആചാര്യ പവിത്രന്‍, കാലിക്കറ്റ് പാര്‍സി അന്‍ജൂമന്‍ പ്രസിഡന്റ് സുബിന്‍ മാര്‍ഷല്‍ എന്നിവര്‍ പ്രസംഗിക്കും.

സമ്മേളന സുവനീര്‍ ടി വി ഇബ്രാഹിം എം എല്‍ എ ഹാരിസ് കാവുങ്ങലിന് നല്‍കി പ്രകാശനം ചെയ്യും. ഹാറൂണ്‍ കക്കാട് സുവനീര്‍ പരിചയപ്പെടുത്തും.  പി ടി എ റഹീം എം എല്‍ എ, ഡോ ഡോ പി മുസ്തഫ ഫാറൂഖി എന്നിവര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. പ്രമുഖ പണ്ഡതനും എഴുത്തുകാരനുമായ പ്രൊഫ പി മുഹമ്മദ് കുട്ടശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. ഡോ ഐ പി അബ്ദുസ്സലാം പ്രസംഗിക്കും.

തുടര്‍ന്ന് ദി ഐഡിയ ഓഫ് ഇന്ത്യ പ്രോഗ്രാം നടക്കും. പ്രമുഖ  പത്രപ്രവര്‍ത്തകരായ കെ പി ശശികുമാറും ഷാജഹാന്‍ മടമ്പാട്ടും അഭിമുഖം നടത്തും.

വൈകിട്ട് 7.45ന് മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ ഡയലോഗ് നടക്കും. കെ എന്‍ എം മര്‍ക്കസ്സുദഅവ വൈസ് പ്രസിഡന്റ് അഡ്വ പി മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിക്കും. എം പി അബ്ദുസമദ് സമദാനി എം പി, ബിനോയ് വിശ്വം എം പി, ജോണ്‍ ബ്രിട്ടാസ് എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എ പി അനില്‍ കുമാര്‍ എം എല്‍ എ, സി എം മൗലവി ആലുവ എന്നിവര്‍ പ്രസംഗിക്കും. ടി ടി ഇസ്മാഈല്‍, അഡ്വ പി എം നിയാസ്, അഡ്വ എം മൊയ്തീന്‍കുട്ടി എന്നിവര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ പത്തിന് സമ്മേളന പന്തലില്‍ നടക്കുന്ന യൂണിറ്റി മീറ്റ് സി എ സഈദ് ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഇര്‍ഷാദ് പാറന്നൂര്‍, അബ്ദുല്‍ വാഹിദ് വാഴക്കാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും. എം അഹമ്മദ്കുട്ടി മദനി, കെ പി ഖാലിദ്, അബ്ദുറഷീദ് ഉഗ്രപുരം, റഫീഖ് നല്ലളം, വഹിം പുളിക്കല്‍, സജ്ന പട്ടേല്‍ത്താഴം എന്നിവര്‍ പ്രസംഗിക്കും. 

ഉച്ചയ്ക്ക് 1.30ന് നൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ഇസ്ലാഹി മീറ്റ് കെ ജെ യു പ്രസിഡന്റ് പ്രൊഫ അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍ക്കസ്സുദഅവ പ്രസിഡന്റ് ഡോ ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തും. കെ അബൂബക്കര്‍ മൗലവി, സലാഹ് കാരാടന്‍, കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിക്കും. അല്‍ജാരിയ മികച്ച ഘടകങ്ങളെ ചടങ്ങില്‍ ആദരിക്കും.

Latest News