Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങൾ മാർച്ച് ഒന്നിന് മുമ്പ് ഒഴിവാക്കണം 

ജിദ്ദ- സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായതും പഴകിയതുമായ വാഹനങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. അടുത്ത മാസം (മാർച്ച്) ഒന്നിന് മുമ്പ് ഇത്തരം വാഹനങ്ങൾ അബ്ഷിർ പ്ലാറ്റ് ഫോം വഴി സ്വന്തം പേരിൽനിന്ന് മാറ്റണമെന്നും ട്രാഫിക് വിഭാഗം പറഞ്ഞു. ഈ കാലയളവിൽ സൗകര്യം പ്രയോജനപ്പെടുത്തിയാൽ സാമ്പത്തിക ബാധ്യതകളുണ്ടാകില്ല.

 

ഓൺലൈൻ വഴിയാണ് ഈ പ്രക്രിയക്ക് തുടക്കം കുറിക്കേണ്ടത്. അബ്ഷിറിൽ ഇതിനായി പ്രത്യേക വിൻഡോയുണ്ട്. അതേസമയം, വാഹനവും നമ്പർ പ്ലേറ്റുകളും അംഗീകൃത കേന്ദ്രത്തിലെത്തി നേരിട്ട് കൈമാറണം. രേഖകളും വാഹനവും കൈമാറുമ്പോൾ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒ.ടി.പി മൊബൈലിൽ വരും. ഇത് കേന്ദ്രത്തിന് കൈമാറണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. 

Latest News