Sorry, you need to enable JavaScript to visit this website.

ദമാമിലും പരിസരത്തും ശക്തമായ മഴ തുടരുന്നു

ദമാം - കിഴക്കന്‍ പ്രവിശ്യയില്‍  ദാമാമിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയും മിന്നലോടും കൂടി കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി.  ഉച്ചയോടെ തുടങ്ങിയ മഴക്ക് വൈകുന്നേരമായിട്ടും ശമനമില്ല. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി കടുത്ത തണുപ്പിനുള്ള തുടക്കമാണ് ഇത്രയും ശക്തമായ മഴ എന്നാണ്് കാലാവസ്ഥ വിലയിരുത്തല്‍.
അല്‍കോബാര്‍, തുഖബ, ഖഫ്ജി, അല്‍ ഹസ്സ, ജുബൈല്‍ എന്നിവിടങ്ങളിലും ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ശക്തമായ മഴയാണ്് അനുഭവപ്പെടുന്നത്. അല്‍കോബാര്‍, ദമാം, ജുബൈല്‍ ഹൈവേയില്‍ റോഡില്‍ വെള്ളം നിറയുന്നത് കാരണം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിനുള്ള ഇന്ധനം മുന്‍കൂട്ടി കരുതിവെക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ്്് നല്‍കുന്നുണ്ട്.
നാളെയും ഇത് തുടരുമെന്നാണ് കാലവാസ്ഥ നിരീക്ഷികരുടെ പ്രവചനം. ഇന്നു വൈകുന്നേരം കടകമ്പോളങ്ങളിലും നിരത്തുകളിലും തിരക്ക് കുറവാണ്. മഴ കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു.  

 

 

 

Latest News