Sorry, you need to enable JavaScript to visit this website.

ഫൈനൽ എക്‌സിറ്റ് നൽകിയ തൊഴിലാളിയ പറ്റി വിവരമില്ലെങ്കിൽ ഹുറൂബാക്കണം-ജവാസാത്ത്

ജിദ്ദ-തന്റെ കീഴിലുള്ള ജീവനക്കാരന് ഫൈനൽ എക്‌സിറ്റ് വിസ നൽകിയത് കൊണ്ടു മാത്രം തൊഴിലുടമയുടെ ഉത്തരവാദിത്വം തീരുന്നില്ലെന്നും അയാൾ സൗദി അറേബ്യ വിട്ടുപോയോ എന്ന കാര്യം ഉറപ്പാക്കണമെന്നും ജവാസാത്ത്. തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് നൽകുകയും അയാൾ രണ്ട് മാസത്തിനുള്ളിൽ സൗദിയിൽനിന്ന് പുറത്തുപോകുകയും ചെയ്തില്ലെങ്കിൽ സ്‌പോൺസർ എന്ന നിലയിൽ എനിക്ക് എന്തെങ്കിലും ബാധ്യതയുണ്ടോ എന്ന സൗദി പൗരന്റെ  ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത്ത് ഇക്കാര്യം പറഞ്ഞത്. 

ഫൈനൽ എക്‌സിറ്റ് നൽകിയ തൊഴിലാളിയെ പറ്റി വിവരമില്ലെങ്കിൽ തൊഴിലുടമ ഫൈനൽ എക്‌സിറ്റ് കാൻസൽ ചെയ്ത് അയാളെ ഹുറൂബാക്കണം. 
ഫൈനൽ എക്‌സിറ്റ് അടിച്ചാൽ തൊഴിലാളിക്ക് അറുപത് ദിവസം സൗദിയിൽ തുടരാം. ഇഖാമയിൽ കാലാവധി ഇല്ലെങ്കിലും പ്രശ്‌നമില്ല. ഫൈനൽ എക്‌സിറ്റ് അടിച്ചാൽ തുടർന്നുള്ള അറുപത് ദിവസം അയാൾക്ക് സൗദിയിൽ തുടരാം. ഫൈനൽ എക്‌സിറ്റാണ് അയാളുടെ വിസ എന്ന് ചുരുക്കം. 

ഫൈനൽ എക്‌സിറ്റ് ആർക്കാണോ നൽകുന്നത്, ആ സമയത്ത് അയാൾ സൗദി അറേബ്യയിൽ ഉണ്ടായിരിക്കണം. വിസ നൽകേണ്ട വ്യക്തിയുടെ പാസ്‌പോർട്ടിന് രണ്ടു മാസത്തെയെങ്കിലും സാധുത ഉണ്ടായിരിക്കണം. വിസ നൽകേണ്ട വ്യക്തിക്ക് അയാളുടെ ഉടമസ്ഥതയിൽ വാഹനം ഉണ്ടാകാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ജവാസാത്ത് ആവർത്തിച്ചു.

Latest News