Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ഹജ് രജിസ്‌ട്രേഷൻ നാല് കാറ്റഗറിയിൽ; ലിങ്ക് തുറന്നു, ഇപ്പോൾ അപേക്ഷിക്കാം

മക്ക- സൗദിയിൽ നിന്ന് ഹജിനു പോകാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി ഹജ് മന്ത്രാലയം അറിയിച്ചു.  ഇതിനായി നൽകിയ ലിങ്ക് വഴി രജിസ്‌ട്രേഷൻ  ലഭ്യമായി തുടങ്ങി. മുൻ വർഷങ്ങളിലേതു പോലെ പ്രധാനമായും നാലു വ്യത്യസ്ത കാറ്റഗറിയിലായിരിക്കും രജിസ്‌ട്രേഷനുണ്ടാകുക. 3145 റിയാൽ മാത്രമുള്ള എക്കോണമി പാക്കേജാണ് ഏറ്റവും ചെലവു ചുരുങ്ങിയ കാറ്റഗറി. ഹജ്മന്ത്രാലയത്തിന്റെ രെജിസ്‌ട്രേഷൻ പോർട്ടൽ വഴിയോ നുസ്‌ക് അപ്ലിക്കേഷൻ വഴിയോ പാക്കേജുകൾ സെലക്ട് ചെയ്ത് ഡാറ്റകൾ ചേർത്ത് ബുക്കിംഗ് പൂർത്തിയാക്കാനാകും, ബുക്കിംഗ് സമയത്ത് ലഭിക്കുന്ന പെയ്‌മെന്റ് നമ്പർ ഉപയോഗിച്ച് വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങൾ വഴി പണം അടച്ച് സീറ്റ് ഉറപ്പുവരുത്താനാകുകയും ചെയ്യും.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള ലിങ്ക്.
 

Latest News