Sorry, you need to enable JavaScript to visit this website.

പി.പി.പിയുമായും മുസ്ലിം ലീഗുമായും സഖ്യ സര്‍ക്കാരിനില്ലെന്ന് ഇംറാന്‍ ഖാന്റെ പാര്‍ട്ടി

ലാഹോര്‍- പാകിസ്ഥാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ മറ്റു രണ്ട് പ്രധാന പാര്‍ട്ടികളുമായി സഖ്യത്തിന് തയാറല്ലെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ  പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ)
പൊതു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ലീഡ് തുടരുന്നതിനിടെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. മറ്റ് രണ്ട് പ്രധാന പാര്‍ട്ടികളായ
നവാസ് ശരീഫിന്റെ പിഎംഎല്‍എന്‍, ബിലാവല്‍ ഭൂട്ടോയുടെ പിപിപി എന്നിവയുമായുള്ള സഖ്യസാധ്യതായണ്  ഇംറാന്‍ ഖാന്റെ പാര്‍ട്ടി തള്ളിയത്.
സ്വന്തം നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്നും പി.ടി.ഐ അവകാശപ്പെട്ടു.
50 സീറ്റുകള്‍ ഉറപ്പാക്കിയതായി പിടിഐ ചെയര്‍മാന്‍ ഗോഹര്‍ അലി ഖാന്‍ പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ ജിയോയോട് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള  ഭൂരിപക്ഷത്തിന് 169 സീറ്റുകള്‍ വേണം. പിപിപിയുമായും മുസ്ലിംലീഗുമായും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും പഞ്ചാബിലും തങ്ങള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഗോഹര്‍ അലി കൂട്ടിച്ചേര്‍ത്തു.

മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Latest News