Sorry, you need to enable JavaScript to visit this website.

മലയാളി യുവ വ്യവസായി യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു

ലണ്ടന്‍- കൊല്ലം സ്വദേശിയും യു.കെയില്‍ സ്ഥിര താമസക്കാരനുമായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു.  കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണമടഞ്ഞത്. ഹൃദയഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. ക്രോയ്‌ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയില്‍ ഐ. ഗില്‍സ്, രാജി ഗില്‍സ് എന്നിവരാണ് മാതാപിതാക്കള്‍. അഗില്‍ ഗില്‍സ് ഏക സഹോദരനാണ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത അന്ത്യം.
മുപ്പത് വര്‍ഷം മുമ്പ് യു.കെയില്‍ എത്തിയതാണ് റാഗിലിന്റെ കുടുംബം. ക്രോയിഡോണിലെ വെസ്റ്റ്‌കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില്‍ ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്‍പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. സംസ്‌കാരം കേരളത്തില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. യു.കെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്റ് മൈക്കിള്‍സ് ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിക്കും.

 

Latest News