Sorry, you need to enable JavaScript to visit this website.

പ്രവാസികളെന്ന ഒരു വിഭാഗം ഉണ്ടെന്ന് പോലും പരിഗണിക്കാത്ത കേന്ദ്ര ബജറ്റ് -പ്രവാസി വെൽഫയർ

ദമാം - ഇന്ത്യയിൽ നിന്ന് ജോലി തേടി ഇതര രാജ്യങ്ങളിൽ വസിക്കുന്ന പ്രവാസികളെ ഇന്ത്യക്കാരെന്ന് പോലും പരിഗണിക്കാത്ത, പ്രവാസികളെ പൂർണ്ണമായും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ് എന്ന് പ്രവാസി വെൽഫെയർ ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.സമ്പത് ഘടനയിൽ മികച്ച സംഭാവന നൽകുന്ന വിഭാഗത്തെ ഇത്തരത്തിൽ മാറ്റി നിർത്തപ്പെടുന്നത് പ്രതിഷേധാർഹമാണ്. പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നടത്തുന്ന പ്രവാസി ദിവസ് പോലെയുള്ളവ വെറും പൊള്ളയായ കാട്ടിക്കൂട്ടൽ മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ പ്രവാസികൾ ഈ രീതിയിൽ പൂർണ്ണമായും തഴയപ്പെട്ടത് എന്ന് പ്രവാസി വെൽഫയർ ഭാരവാഹികളായ ഷബീർ ചാത്തമംഗലം, സുനില സലീം എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
 

Latest News