Sorry, you need to enable JavaScript to visit this website.

VIDEO - ഏഷ്യൻ കപ്പിൽ ഖത്തർ സെമിയിൽ, ഹീറോയായി ഗോളി

ദോഹ- ഖത്തറിന്റെ ഹീറോയായി ഗോൾ കീപ്പർ മിശ്അൽ ബർഷാം. ഉസ്‌ബെക്കിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഖത്തർ ഏഷ്യൻ കപ്പ് സെമിയിൽ പ്രവേശിച്ചത് മിശ്അൽ ബർഷാമിന്റെ കൈക്കരുത്തിൽ. ഉസ്‌ബെക്കിസ്ഥാനുമായുള്ള ക്വാർട്ടർ 1-1-ൽ അവസാനിച്ചതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇതിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഖത്തർ വിജയിച്ചു. 


ദോഹയിലെ അൽബൈത്ത് സ്‌റ്റേഡിയത്തിൽ 60,000ത്തോളം വരുന്ന ആരാധകർക്ക് മുന്നിലായിരുന്നു ഖത്തറിന്റെ ജയം. ടൂർണമെന്റിൽ ഖത്തർ തങ്ങളുടെ ഇതേവരെയുള്ള നാലു മത്സരങ്ങളും ജയിച്ചിരുന്നെങ്കിലും ഉസ്‌ബെക്കിസ്ഥാൻ കടുത്ത പരീക്ഷണമാണ് നൽകിയത്. ഏഷ്യൻ കപ്പിലെ കറുത്ത കുതിരകളാകുമെന്ന് ചിലർ പ്രവചിച്ച ടീമാണ് ഉസ്‌ബെക്കിസ്ഥാൻ. ആദ്യപകുതിയുടെ 27-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ഖത്തർ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഒഡിൽജോൺ ഹംറോബെക്കോവിലൂടെ ഉസ്‌ബെക്കിസ്ഥാൻ സമനില പിടിച്ചു. അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ചൊവ്വാഴ്ച സെമിയിൽ ദക്ഷിണ കൊറിയ ജോർദാനുമായും ബുധനാഴ്ച ഇറാനും ഖത്തറും സെമിയിൽ ഏറ്റുമുട്ടും.

Latest News