Sorry, you need to enable JavaScript to visit this website.

സവാളക്ക് സൗദിയിൽ വില കുതിക്കുന്നു

ജിദ്ദ-ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യ കയറ്റുമതി അവസാനിപ്പിച്ചതോടെ സൗദി അടക്കം വിവിധ രാജ്യങ്ങളിൽ സവാളക്ക് വൻ വിലക്കയറ്റം. സൗദിയിൽ 9 മുതൽ 11 റിയാൽ വരെയാണ് ഒരു കിലോ സവാളയുടെ ഇന്നത്തെ വില. പച്ചക്കറി മാർക്കറ്റുകളിലും വില കുതിച്ചുയർന്നു. അടുത്ത മാർച്ച വരെയാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. നിലവിലുള്ള ലോക്‌സഭയുടെ കാലാവധി മൂന്നു മാസത്തിനകം അവസാനിക്കാനിരിക്കെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

ഉള്ളിക്ക് വില കൂടിയാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കാനിടയുണ്ട്. ഈ സഹചര്യം കണക്കിലെടുത്താണ് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ ഒരു കിലോ ഉള്ളിക്ക് 200 രൂപയാണ് ഇന്നത്തെ(ബുധൻ)വില. ഇന്ത്യയുടെ കയറ്റുമതി നിരോധനം പ്രത്യാഘാതമുണ്ടാക്കിയെന്ന് ധാക്കയിൽനിന്നുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News