Sorry, you need to enable JavaScript to visit this website.

യു.എസ് സൈനികരുടെ മരണത്തില്‍ പതറി ബൈഡന്‍, തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകും

ന്യൂയോര്‍ക്ക് - സിറിയ-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ ഇറാഖി തീവ്രവാദ സംഘടനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടത് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകും. പ്രസിഡന്റ് ജോ ബൈഡന്റെ പിടിപ്പുകേടിനെതിരെ ഡോണള്‍ഡ് ട്രംപ് അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ രംഗത്തുവന്നതോടെ ബൈഡന്‍ വെട്ടിലായിരിക്കുകയാണ്.
സംഭവത്തെ 'അമേരിക്കയ്ക്ക് ഭയാനകമായ ദിനം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ബൈഡന്റെ വിദേശനയത്തെ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റെ വിമര്‍ശം, ആക്രമണത്തിന് കാരണം ബൈഡന്റെ ബലഹീനതയാണെന്നും  ഇറാനെതിരെയുള്ള തന്റെ ഭരണകൂടത്തിന്റെ 'പരമാവധി സമ്മര്‍ദ്ദം' എന്ന നയത്തില്‍ നിന്നുള്ള വ്യതിചലനത്തിന്റെ ഫലമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.
സെനറ്റര്‍ ടിം സ്‌കോട്ടും പ്രതിനിധി മൈക്ക് റോജേഴ്‌സും ഉള്‍പ്പെടെയുള്ള പ്രമുഖ റിപ്പബ്ലിക്കന്‍മാര്‍ ഇറാനെതിരെയും അതിന്റെ  സേനയ്‌ക്കെ തിരെയും ഉറച്ച നിലപാട് ആവശ്യപ്പെട്ട് ട്രംപിന്റെ വികാരങ്ങള്‍ ആവര്‍ത്തിച്ചു. യുഎസിനും സഖ്യസേനയ്ക്കുമെതിരായ ആക്രമണങ്ങള്‍ക്ക് നിര്‍ണ്ണായക തിരിച്ചടിക്ക് അവര്‍ ആഹ്വാനം ചെയ്തു. ഒക്ടോബര്‍ ആദ്യം ഇസ്രായേല്‍ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം വെടിവയ്പ്പില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

 

 

Latest News