Sorry, you need to enable JavaScript to visit this website.

സൗദിയിൽ റോഡുകളിലൂടെ വാഹനങ്ങളുമായി വെട്ടിച്ച് സഞ്ചരിച്ചാൽ 6,000 റിയാൽ പിഴ

ജിദ്ദ - വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് പെട്ടെന്നുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. സുരക്ഷിതമായ ഡ്രൈവിംഗിന് വാഹനത്തിന്റെ വശങ്ങളിലെയും മുൻഭാഗത്തെയും കണ്ണാടികൾ കൃത്യമായി ക്രമീകരിക്കണം. പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മനുഷ്യരുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
 

Latest News