Sorry, you need to enable JavaScript to visit this website.

കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ

തിരുവനന്തപുരം- കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്്ത്ത് നല്‍കിയ കൈത്തറി തൊഴിലാളികള്‍ക്കാണ് പണം അനുവദിച്ചത്. 
ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും രണ്ടു ജോഡി വീതം 
സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കിയത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ ഹാന്റെക്സും തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ഹാന്‍വീവുമാണ് യൂണിഫോം തുണി വിതരണം ചെയ്തത്. 6,200 നെയ്ത്തുകാരും 1,600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നുണ്ട്. നേരത്തെ 53 കോടി നല്‍കിയിരുന്നതിന് പിന്നാലെയാണ് 20 കോടി രൂപ കൂടി അനുവദിച്ചത്.

Latest News