Sorry, you need to enable JavaScript to visit this website.

കോട്ടയം സീറ്റ് ബി.ഡി.ജെ.എസിന് നൽകിയേക്കും, അനിൽ ആന്റണിയും പരിഗണനയിൽ

കോട്ടയം - കോട്ടയം ലോക്‌സഭാ സീറ്റ് ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകാൻ ബിജെപിയിൽ ഏറെക്കുറെ ധാരണ.കഴിഞ്ഞ തവണ കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പിസി തോമസ് ആയിരുന്നു കോട്ടയത്ത് മത്സരിച്ചത് .ഇക്കുറി ബി.ഡി.ജെ.എസിന് നൽകുന്നതിലൂടെ  ബി.ജെ.പി ലക്ഷ്യമിടുന്നത് വോട്ട് ബാങ്ക്അടിത്തറ വിപുലപ്പെടുത്തലാണ്. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കുമോ എന്നാണ് പാർട്ടി കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. കോട്ടയത്ത് ബി.ഡി.ജെ.എസ് മത്സരിക്കട്ടെ എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം എന്നറിയുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബി.ഡി.ജെ.എസ്  താൽപര്യം കൂടി  പരിഗണിച്ചു മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു.

ബി.ഡി.ജെ.എസ് കോട്ടയം സീറ്റ് വേണ്ടെന്നു വെച്ചാൽ പിന്നീട് ബി.ജെ.പി പരിഗണിക്കുന്നത് അനിൽ ആന്റണിയാണ്. പി.സി തോമസ് മത്സരിച്ചപ്പോൾ ഒന്നരലക്ഷത്തോളം വോട്ടുകൾ (154,678 വോട്ട്)  ബിജെപിക്ക് ലഭിച്ചിരുന്നു ഇത് രണ്ടുലക്ഷം കടത്തുക എന്നുള്ളതാണ് പാർട്ടിയുടെ ലക്ഷ്യം. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെയാണ് ഇത്തവണ പരിഗണിക്കുന്നതെന്ന് ബി.ജെ.പി വ്യക്തമാക്കി. സ്ഥിരം മുഖങ്ങളെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. അതിന് എതിരെ ഉയരുന്ന വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും പാർട്ടി തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
 

Latest News