Sorry, you need to enable JavaScript to visit this website.

വിസയില്ലാതെ പെനാംഗിൽ പോകാം, കേരളത്തെ ക്ഷണിച്ച് മലേഷ്യൻ മന്ത്രി

കൊച്ചിയിൽ പെനാംഗ് ടൂറിസം റോഡ് ഷോയിൽ നടന്ന വാർത്താസമ്മേളനത്തിൽ  മലേഷ്യൻ ടൂറിസം മന്ത്രി വോങ് ഹോൺ വായ്, പെനാംഗ് കൺവെൻഷൻ ആന്റ് എക്‌സിബിഷൻ ബ്യൂറോ സി ഇ ഒ അശ്വിൻ ഗുണശേഖരൻ തുടങ്ങിയവർ.  

കൊച്ചി- ഒരു കാലത്ത് കേരളവുമായി അടുത്ത തൊഴിൽ ബന്ധങ്ങളുണ്ടായിരുന്ന മലേഷ്യയിലെ പെനാംഗ്, കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള റോഡ് ഷോയുമായി കൊച്ചിയിൽ. മലേഷ്യൻ ടൂറിസം മന്ത്രി വോങ് ഹോൺ വായ് നേതൃത്വം നൽകുന്ന സംഘമാണ് ഇന്നലെ കൊച്ചിയിലെത്തിയത്. 
പെനാംഗ് കൺവെൻഷൻ ആന്റ് എക്‌സിബിഷൻ ബ്യൂറോ നടത്തുന്ന 'പെനാങ് ഒഡീസി' കാമ്പയിന്റെ ഭാഗമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. സാംസ്‌കാരിക വൈവിധ്യവും ആധുനികവൽക്കരണവും ചേർന്ന് പുതിയ മുഖം നൽകിയ പെനാംഗിന്റെ ആതിഥേയത്വം അനുഭവിച്ചറിയാൻ മലയാളികളായ യാത്രാ പ്രേമികൾളെയും പ്രൊഫഷണളെയും ടൂർ ഓപ്പറേറ്റർമാരെയും ക്ഷണിക്കുക എന്നതായിരുന്നു റോഡ് ഷോയുടെ ലക്ഷ്യം. ബിസിനസ് മീറ്റിംഗുകൾക്കും വിനോദ യാത്രകൾക്കും അനുയോജ്യമായ കേന്ദ്രമായി ലോകമെങ്ങും പെനാംഗിനെ പരിചയപ്പെടുത്തുന്നതിന് പിസിഇബി ആവിഷ്‌കരിച്ച പദ്ധതിയാണ്  'പെനാങ് ഒഡീസി' കാമ്പയിൻ. പെനാങ്ങിന്റെ വൈവിധ്യമാർന്ന ഓഫറുകൾ പ്രദർശിപ്പിക്കാനും അതിരുകൾക്കപ്പുറത്തുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കാനും പെനാംഗും ഇന്ത്യൻ ടൂറിസം വ്യവസായവും തമ്മിലുള്ള സഹകരണത്തിനുള്ള വിപുലമായ സാധ്യതകൾ അനാവരണം ചെയ്യാനും പെനാങ് ഒഡീസി ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി വാങ് ഹോൺ വായ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 1 ബില്യൺ മലേഷ്യൻ റിങ്കിറ്റ് മൂല്യം വരുന്ന 1,60,000 പ്രതിനിധികൾ പങ്കെടുത്ത 600 പരിപാടികൾക്ക് പെനാംഗ് കഴിഞ്ഞ വർഷം ആതിഥേയത്വം വഹിച്ചു. ഇത് വലിയ തോതിലുള്ള ലോകോത്തര ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള പെനാംഗിന്റെ പ്രാപ്തി തെളിയിക്കുന്നതായി. 
2023 ഡിസംബർ 1 മുതൽ 2024 ഡിസംബർ 31 വരെ 30 ദിവസം വരെ തങ്ങാൻ അനുവദിക്കുന്ന വിസ രഹിത സംവിധാനം അടുത്തിടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയതിനാൽ തടസ്സങ്ങളില്ലാതെ മലേഷ്യ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അവസരമുണ്ട്. ഈ അവസരം മുൻനിർത്തി ഇന്ത്യയുമായുള്ള നേരിട്ടുള്ള എയർലൈൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും മലേഷ്യ ശ്രമം നടത്തിവരികയാണ്. ഇന്ത്യൻ വിപണിയിൽ നിന്നുള്ള വർധിച്ചുവരുന്ന ഡിമാന്റം താൽപ്പര്യവും തിരിച്ചറിഞ്ഞ് പെനാംഗിലേക്ക് ചെന്നൈയിൽ നിന്നടക്കം നേരിട്ടുള്ള ഫ്‌ലൈറ്റുകൾ സ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

Latest News