Sorry, you need to enable JavaScript to visit this website.

എൻജിനീയറിംഗ് സൗദിവൽക്കരണം വിദേശികൾക്ക് ദോഷകരമാവില്ല - കേരള എൻജിനിയേഴ്സ് ഫോറം ജിദ്ദ

ജിദ്ദ- എൻജീനീയറിംഗ് ഫ്രൊഫഷൻ രംഗത്ത് 25 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനം വിദേശികളായ എൻജിനീയർമാരെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ഒരു നിലക്കും പ്രതികൂലമായി ബാധിക്കില്ലെന്ന് കേരള എൻജിനിയേഴ്‌സ് ഫോറം ജിദ്ദ പ്രസിഡന്റ് സാബിർ മുഹമ്മദ് അഭിപ്രായപ്പെട്ടു. വരുന്ന ജൂലൈ 21 മുതലാണ് 25 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. 
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം സാങ്കേതിക മേഖലകളിൽ അവസരങ്ങൾ നിരവധിയാണ്. ഒട്ടേറെ പ്രൊജക്ടറുകളാണ് സൗദിയിൽ വന്നുകൊണ്ടിരിക്കുന്നത്. വിദഗ്ധരായ എൻജിനീയർമാർക്ക് അവസരങ്ങൾ കൂടുകയല്ലാതെ കുറയുന്നില്ല. മുൻ കാലങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള എൻജിനീയർമാർ സൗദിയിലേക്ക് വരാൻ മടിച്ചിരുന്നു. ഇപ്പോൾ ഈ ഗണത്തിൽപ്പെട്ട നിരവധിപേരാണ് സൗദിയിൽ തൊഴിൽ തേടിയെത്തുന്നത്. ഇവിടെ മികച്ച അവസരവും മികച്ച ശമ്പളവുമുണ്ടെന്നതാണ് ഇവരെ ഇങ്ങോട്ട് ആകർഷിക്കാൻ കാരണം. സാങ്കേതിക രംഗത്ത് കടുത്ത മത്സരം ഉണ്ടെങ്കിലും സാധ്യതകൾ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് സാബിർ മലയാളം ന്യൂസിനോട് പറഞ്ഞു. 
ഇന്ത്യക്കാരായെ എൻജിനീയർമാർക്ക് സ്വദേശികളായ എൻജിനീയർമാർക്കിടയിൽ മതിപ്പ് കൂടുതലാണ്. ഇന്ത്യക്കാർ സാങ്കേതിക വൈദഗ്ധ്യമുള്ളവരും മികച്ച സേവനം കാഴ്ചവെക്കുന്നവരുമാണെന്നതാണ്് അതിനു കാരണം. ഏൽപ്പിച്ച ഏതു ജോലിയും കൃത്യതയോടെ മികവുറ്റ രീതിയിൽ ചെയ്യുന്നതിൽ മറ്റു  രാജ്യക്കാരായ എൻജിനീയർമാരേക്കാൾ ഒരു പടി ഇന്ത്യക്കാർ മുന്നിലാണെന്നതാണ് സ്വദേശികൾക്ക് ഇന്ത്യക്കാരോട് പ്രിയം കൂടാൻ കാരണം. അതിനാൽ തന്നെ സ്വദേശികൾ ഏതു സ്ഥാനത്തു വന്നാലും മുന്തിയ പരിഗണന ഇന്ത്യക്കാർക്കു തന്നെയായിരിക്കുമെന്ന് സാബിർ പറഞ്ഞു. സ്വദേശിവൽക്കരണ തോത് വർധിപ്പിക്കുന്നതിൽ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. സൗദിയിൽ വന്നുകൊണ്ടിരിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും വിധം സാങ്കേതിക മേഖലകളിൽ കൂടുതൽ വൈദഗ്ധ്യം നേടാനുളള പരിശ്രമമാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് സാബിർ കൂട്ടിച്ചേർത്തു. 

തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്

Latest News