Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമര്‍ശനം,  സര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്ന് ദേശാഭിമാനി

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ഞെട്ടി സിപിഎമ്മും കെഎല്‍എഫ് സംഘാടകസമിതിയും. പ്രതിരോധത്തിനൊരുങ്ങുകയാണ് ഇടത് ക്യാമ്പ്. എം ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാര്‍ട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്. വിവാദ പ്രസംഗം സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ച് അല്ലെന്ന് എം ടി അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വിശദീകരിക്കുന്നത്. വിവാദത്തില്‍ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി വിശദീകരിക്കുന്നു.
ഇന്നലെ സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദില്‍ പിണറായി വിജയന്‍ ഇരിക്കെയാണ് എം ടി വാസുദേവന്‍ നായര്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എം ടിയുടെ വിമര്‍ശനം.

Latest News