Sorry, you need to enable JavaScript to visit this website.

VIDEO ഹംപില്‍ ഇടിച്ച് വാഹനങ്ങള്‍ പറന്നു; ഉടന്‍ നീക്കം ചെയ്ത് അധികൃതര്‍

ജിസാന്‍ അല്‍ഹകാമിയയിലെ അല്‍മദായാ ഗ്രാമത്തില്‍ റോഡില്‍ സ്ഥാപിച്ച ഹംപില്‍ കയറി പറക്കുന്ന കാര്‍. വലത്ത്: ഹംപ് നീക്കം ചെയ്യുന്നു.

ജിസാന്‍ - സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഹകാമിയയിലെ അല്‍മദായാ ഗ്രാമത്തില്‍ റോഡില്‍ സ്ഥാപിച്ച ഹംപ് ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്തു. ഹംപില്‍ കയറി വാഹനങ്ങള്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ രാത്രി തന്നെ തിടുക്കത്തില്‍ ഹംപ് നീക്കം ചെയ്തത്.
അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി ഹംപില്‍ കയറി നിലംവിട്ടുയര്‍ന്ന് പറക്കുകയാണ് ചെയ്തിരുന്നത്. പ്രദേശത്ത് ഇങ്ങിനെ ഒരു ഹംപുള്ളത് അറിയിക്കുന്ന അടയാളങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല. നിരവധി വാഹനങ്ങള്‍ക്ക് ഹംപില്‍ കയറി നിയന്ത്രണം വിട്ട് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇങ്ങിനെ ഹംപില്‍ കയറി കാറുകള്‍ പറക്കുന്നതിന്റെയും കേടുപാടുകള്‍ സംഭവിച്ച് നിര്‍ത്തിയിട്ട കാറുകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഹംപുള്ള കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടയാള്‍ ആവശ്യപ്പെട്ടു.


 

 

Latest News