Sorry, you need to enable JavaScript to visit this website.

ജനുവരി പിറന്നപ്പോഴും കേരളത്തില്‍ മഴ 

കോഴിക്കോട്- കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തില്‍ പലേടത്തും ഇന്ന് പുലര്‍ച്ച അഞ്ചിനും ആറിനുമിടയില്‍ മഴ പെയ്തു. കാലത്ത് 9 മണിയോടുത്തിട്ടും മഴ മേഘങ്ങള്‍ വിട്ടു മാറിയിട്ടില്ല. സാധാരണ ഗതിയില്‍ ശൈത്യം അനുഭവപ്പെടേണ്ട സമയത്താണ് മഴയുടെ വിളയാട്ടം. കേരളത്തില്‍ പലേടത്തും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.  കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച എറണാകുളം ജില്ലയിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest News