Sorry, you need to enable JavaScript to visit this website.

നെതന്യാഹു,നിങ്ങള്‍ ഹിറ്റ്‌ലറേക്കാള്‍ മോശക്കാരനാണ്, നാസി ക്രൂരതയെ കുറിച്ച് മിണ്ടരുത്-ഉര്‍ദുഗാന്‍

അങ്കാറ- നാസി നേതാവായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറേക്കാള്‍ മോശമാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് ആരോപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
അങ്കാറയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസി ക്യാമ്പുകളാണ് ഇസ്രായില്‍ നടത്തുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
നെതന്യാഹു ഇപ്പോള്‍ ഗാസയില്‍ ചെയ്യുന്നത് ഹിറ്റ്‌ലര്‍ ചെയ്തതിനേക്കാള്‍ മോശമാണ്.
ഹിറ്റ്‌ലര്‍ നെതന്യാഹുവിനെപ്പോലെ സമ്പന്നനായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് പിന്തുണ സ്വീകരിക്കുന്ന നെതന്യാഹു  ഹിറ്റ്‌ലറേക്കാള്‍ സമ്പന്നനാണ്. യു.എസില്‍ നിന്ന് അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും ലഭിക്കുന്നു. ആ പിന്തുണയോടെയാണ്  20,000 ലേറെ ഗാസക്കാരെ കൊലപ്പെടുത്തിയതെന്ന് തുര്‍ക്കി തലസ്ഥാനത്ത് അവാര്‍ഡ് ദാന ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
ഹോളോകോസ്റ്റില്‍ ആറു ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊന്നൊടുക്കിയെന്നാണ് പറയാറുള്ളത്. ഗാസയില്‍ ഫലസ്തീനികളോട് ചെയ്യുന്നത് ഇതു തന്നെയാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഗാസയില്‍ ഇസ്രായിലിന്റെ നാസി ക്യമ്പുകളാണ് ആവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഹിറ്റ്‌ലറെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷേ നിങ്ങള്‍ എങ്ങനെയാണ് ഹിറ്റ്‌ലറില്‍ നിന്ന് വ്യത്യസ്തനാകുന്നതെന്ന് ഉര്‍ദുഗാന്‍ നെതന്യാഹുവിനോട് ചോദിച്ചു.

ഈ വാർത്തകളും വായിക്കാം

ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു

ഭാര്യ ചവച്ചു തുപ്പി വീട് നാറ്റിക്കുന്നുവെന്ന് ഭര്‍ത്താവ്; അവിഹിതം ആരോപിച്ച് ഭാര്യ

Latest News