Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഓരോ ദിവസവും 44 ഇരട്ട പ്രസവങ്ങൾ

ജിദ്ദ- സൗദിയിൽ ഓരോ ദിവസവും 44 ഇരട്ട കുട്ടികളെ പ്രസവിക്കുന്നുണ്ടെന്ന് ഔദ്യോഗിക കണക്ക്. സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഡാറ്റയിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം സൗദിയിൽ ഏകദേശം 417,000 പ്രസവങ്ങളാണ് നടന്നത്. ഇതിൽ 400,000 ഒറ്റ പ്രസവങ്ങളാണ്. 16,160 ഇരട്ട ജനനങ്ങളും 896 ട്രിപ്പിൾസും ഉൾപ്പെടുന്നു. 25നും 29നും ഇടയിലാണ് സൗദി യുവതികൾ കൂടുതലും പ്രസവിക്കുന്നത്. 
2022ൽ സൗദി വനിതകളല്ലാത്ത 63800 പേർ രാജ്യത്ത് പ്രസവിച്ചു. 3400 പേർ ഇരട്ട കുട്ടികളെയും 343 പേർ മൂന്നു കുട്ടികളെയും പ്രസവിച്ചു. സൗദി ഇതര അമ്മമാരുടെ പ്രായം 30 മുതൽ 34 വരെയാണ്.
 

Latest News