Sorry, you need to enable JavaScript to visit this website.

വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ;യുവതിയെ വിളിച്ചു വരുത്തി കാമുകൻ ചങ്ങലയിൽ ബന്ധിച്ച് തീ കൊളുത്തി കൊന്നു

ചെന്നൈ- ജന്മദിനത്തിന്റെ തലേദിവസം തമിഴ്നാട്ടിൽ 24 കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കാമുകൻ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകിയെ ചങ്ങലയിൽ ബന്ധിച്ച് ബ്ലേഡ് കൊണ്ടു മുറിച്ചും ജീവനോടെ കത്തിച്ചുമാണ് കൊല നടത്തിയത്. നന്ദിനി എന്ന യുവതിയെ മുൻ സഹപാഠി കൂടിയായ വെട്രിമാരനാണ് അതിക്രൂരമായി കൊന്നത്. നന്ദിനിയെ വിവാഹം ചെയ്യാൻ വേണ്ടി വെട്രിമാരൻ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. 
ചെന്നൈയുടെ തെക്കൻ പ്രാന്തപ്രദേശമായ കേളമ്പാക്കത്തിനടുത്തുള്ള തലമ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പിറന്നാൾ സർപ്രൈസ് നൽകാനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് 26 വയസുള്ള വെട്രിമാരൻ എന്ന പാണ്ടി മഹേശ്വരി 24 കാരിയായ നന്ദിനിയെ തന്റെ അടുത്തേക്ക് ക്ഷണിച്ചത്. സ്‌കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ എട്ടുമാസമായി ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. നന്ദിനിയെ വിവാഹം ചെയ്യുന്നതിന് വേണ്ടി പാണ്ഡ്യ മഹേശ്വരി എന്ന പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരൻ എന്ന പേരും സ്വീകരിച്ചു. നന്ദിനി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ച് മറ്റു ചിലരുമായി സൗഹൃദത്തിലായതാണ് വെട്രിമാരനെ പ്രകോപിപ്പിച്ചത്. മധുര സ്വദേശിയും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ നന്ദിനി ചെന്നൈയിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
തൊട്ടടുത്ത ദിവസം നാട്ടുകാരാണ് പകുതി കത്തിക്കരിഞ്ഞ നിലയിൽ നന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്. വെട്രിമാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ റിമാന്റിലാണ്. 

Latest News