Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിയാൽ പിഴ

ജിദ്ദ - വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും. പുറത്തിറങ്ങുന്നതിനു മുമ്പായി വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 
ഏതു രാജ്യത്തു നിന്നാണോ നമ്പർ പ്ലേറ്റ് ഇഷ്യു ചെയ്തതെങ്കിൽ ആ രാജ്യക്കാർക്കു മാത്രമേ വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ സൗദിയിൽ ഓടിക്കാൻ അനുമതിയുള്ളൂവെന്നും മറ്റു രാജ്യക്കാർക്ക് വിദേശ നമ്പർ പ്ലേറ്റുള്ള വാഹനം സൗദിയിൽ ഓടിക്കാൻ അനുമതിയില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. തന്റെ ബന്ധുവിന് കുവൈത്തിൽ കുവൈത്ത് നമ്പർ പ്ലേറ്റുള്ള കാറുണ്ടെന്നും ഈ കാർ കുവൈത്തിൽ ഓടിക്കാൻ തനിക്ക് നിയമാനുസൃത ഓഥറൈസേഷൻ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചും ഈ കാർ സൗദിയിൽ പ്രവേശിപ്പിച്ച് തനിക്ക് ഓടിക്കാൻ അനുവാദമുണ്ടോയെന്ന് ആരാഞ്ഞും ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. 

Latest News