Sorry, you need to enable JavaScript to visit this website.

ശരീരത്തിന് കറുപ്പ് നിറം, പോലീസ് പിടിക്കാതിരിക്കാന്‍ വെള്ള പെയിന്റ് അടിച്ചു, മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധം

പത്തനംതിട്ട - മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നതില്‍ വേറിട്ട പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ് കൊല്ലം തലവൂര്‍ പഞ്ചായത്ത് ബി ജെ പി അംഗം രഞ്ജിത്ത്. ശരീരം മുഴുവന്‍ വെള്ള പെയിന്റ് അടിച്ചാണ് പ്രതിഷേധം. പൊലീസിനെ ഭയന്നാണ് വെള്ള പെയിന്റ് അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അല്‍പം മുന്‍പാണ്  തലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്.  കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ്  വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്ഇബിക്ക്  9737 രൂപയുടെ ചില്ലറ നല്‍കി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു.

 

Latest News