Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയ  ഫോട്ടോഗ്രാഫര്‍ക്ക് നേരെ പോലീസ് അതിക്രമം

ആലപ്പുഴ- നവകേരള സദസ്സ് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകനുനേരെയും പോലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫര്‍ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പിന്നാലെ സ്‌കൂട്ടറില്‍ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പോലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റം ചെയ്തു. സ്‌കൂട്ടര്‍ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോയി. ആലപ്പുഴ പള്ളിപ്പുറത്തുവെച്ചായിരുന്നു സംഭവം.
മുഖ്യമന്ത്രിയും സംഘവും തവണക്കടവില്‍ ജങ്കാറില്‍ ഇറങ്ങിയശേഷം അരൂരിലെ ആര്യങ്കാവ് വേദിയിലേക്ക് പോവുകയായിരുന്നു. അവരുടെ വാഹന വ്യൂഹത്തിന് പിന്നാലെ സ്‌കൂട്ടറില്‍ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പോലീസ് സംഘം തടഞ്ഞപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി സ്റ്റാന്‍ഡിട്ടശേഷം മാധ്യമ പ്രവര്‍ത്തകനാണെന്ന് അറിയിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കാട്ടുകയും ചെയ്തു. എന്നിട്ടും അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റത്തിന് മുതിര്‍ന്നു. സ്റ്റാന്‍ഡിട്ട് വെച്ച സ്‌കൂട്ടര്‍ തള്ളിമറിച്ചിട്ടു. അതിന്റെ താക്കോലും ഊരികൊണ്ടുപോയി. ഇന്നലെ വൈകീട്ട് 5.30ന് പള്ളിപ്പുറത്തുവെച്ചായിരുന്നു സംഭവം.
ആലപ്പുഴയില്‍ ഇന്ന് മുഖ്യ മന്ത്രിയുടെ ബസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. പൂച്ചാക്കലില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. വൈസ് പ്രസിഡന്റ് ഗംഗ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Latest News