Sorry, you need to enable JavaScript to visit this website.

സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ, ഈ സൂചനകൾ ശ്രദ്ധിക്കുക

റിയാദ്- സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാൻ സാധിക്കുന്ന അടയാളങ്ങൾ വിശദമാക്കി പ്രമുഖ എത്തിക്കൽ ഹാക്കിംഗ് വിദഗ്ധ ലോറ കൻകല. മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന പച്ച നിറത്തിലുള്ള ഡോട്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നതിനുള്ള അടയാളമോ ഹാക്കർമാർ ഇൻസ്റ്റാൾ ചെയ്ത ഏതെങ്കിലും ആപ്ലിക്കേഷനുകൾ താങ്കളുടെ മൊബൈൽ ഫോണിൽ ഉണ്ടെന്നതിനോ ഉള്ള അടയാളമായിരിക്കാം എന്നാണ് അവർ പറയുന്നത്. ഫോൺ മറ്റുള്ളവർ ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ പച്ച ലൈറ്റുകൾ തെളിയുക. പലപ്പോഴും അകാരണമായി ഫോണുകൾ ചൂടാകുകയോ അസാധാരണമായി ബാറ്ററി തീർന്നു പോകുന്നതോ ഹാക്കർമാർ എത്തിയതിനുള്ള സൂചനായാകാമെന്നും ഇവർ അഭിപ്രായപ്പെട്ടു. ഫോമുകൾ പരിശോധിച്ച് അപരിചിതമായ ആപ്ലിക്കേഷനുകൾ റിമൂവ് ചെയ്തും ബാങ്കുകളുടെയും മറ്റും പേരിൽ പാസ്‌വേർഡ് ചോദിച്ചു വരുന്ന ലിങ്കുകളിൽ പ്രവദേശിക്കാതെയും സ്മാർട്ട് ഫോണുകൾ സുരക്ഷിതമാക്കാൻ സാധിക്കുമെന്നും ലാറ പറഞ്ഞു.
 

Latest News