Sorry, you need to enable JavaScript to visit this website.

നവ കേരള സദസിന്റെ പ്രചാരണവുമായി ആലപ്പുഴയിൽ ഫ്‌ളാഷ് മോബ്

ആലപ്പുഴ- ഡിസംബർ 15 ന് ആലപ്പുഴ മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വരവറിയിച്ച് കലാലയ വിദ്യാർഥികളുടെ കലാ വിരുന്ന്. ആലപ്പുഴ എസ്.ഡി കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റീയേഴ്‌സാണ് ഫ്ളാഷ് മോബ് നടത്തിയത്. നിരവധി ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികളായ 17 കുട്ടികളാണ് ഫ്ളാഷ് മോബിൽ പങ്കെടുത്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കൈചൂണ്ടി, മണ്ണഞ്ചേരി ബസ് സ്റ്റാൻഡ്,കലവൂർ, ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങിയിടങ്ങളിലാണ് നൃത്തം അവതരിപ്പിച്ചത്. നവ കേരള സദസ്സിന്റെ ജഴ്‌സി അണിഞ്ഞ് കൊണ്ടാണ് വിദ്യാർഥികൾ നൃത്തച്ചുവടുകൾ വച്ചത്. കല്യാണ രാമൻ, കിംഗ് ഓഫ് കൊത്ത,തെങ്കാശി പട്ടണം തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾക്കാണ് വിദ്യാർഥികൾ ചുവട് വെച്ചു. രണ്ടാം വർഷ ഇംഗ്ലീഷ് ലിറററേച്ചർ വിദ്യാർഥിയായ സുരഭി വി സത്യനാണ് നൃത്തം ഒരുക്കിയത്. ആലപ്പുഴ മണ്ഡലം നവകേരള സദസ്സ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും ജില്ല പഞ്ചായത്ത് അംഗവുമായ ആർ.റിയാസും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. പബ്ലിസിറ്റി കമ്മിറ്റിയാണ് ഫ്ളാഷ്  മോബ് സംഘടിപ്പിച്ചത്. ഫ്ളാഷ്  മോബ് നടന്ന എല്ലായിടത്തും നൂറ് കണക്കിന് ആളുകളാണ് നൃത്തം കാണാൻ കൂടിയത്.രാവിലെ നടന്ന നിറച്ചാർത്തിൽ എൽ.പി. വിഭഗത്തിൽ നിന്നും 103 കുട്ടികളും യു.പി. വിഭാഗത്തിൽ നിന്നും 50 കുട്ടികളും പങ്കെടുത്തു.

Latest News