Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പരിശോധന ഊര്‍ജിതം; ഒരാഴ്ചക്കിടെ പിടിയിലായത് 17,976 പേര്‍

റിയാദ്- സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ ഒരാഴ്ചയ്ക്കിടെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 17,976 പേരെ അറസ്റ്റ് ചെയ്തു.
നവംബര്‍ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
10,881 റസിഡന്‍സി വ്യവസ്ഥകള്‍ ലംഘിച്ചവരും 4,159 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,936 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 700 പേര്‍ കൂടി അറസ്റ്റിലായി. 40% യെമനികളും 56% എത്യോപ്യക്കാരും 4% മറ്റ് രാജ്യക്കാരുമായിരുന്നു, സൗദി അറേബ്യയില്‍ നിന്ന് പുറത്തേക്കുള്ള അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 128 നിയമലംഘകരും പിടിക്കപ്പെട്ടു.
താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്ത ഏഴുപേരെ അറസ്റ്റ് ചെയ്തു.

മൊത്തം 51,267 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 44,922 പുരുഷന്മാരും 6,345 സ്ത്രീകളുമുണ്ട്.

ഇവരില്‍ 45,054 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എംബസികള്‍ക്ക് റഫര്‍ ചെയ്തു. 2,070 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ്. 9,343 നിയമലംഘകരെ നാടുകടത്തി.
നുഴഞ്ഞുകയറ്റക്കാരന് താമസ,ഗതാഗത സഹായമോ  സേവനമോ നല്‍കുന്നവര്‍ക്ക്  15 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുകയും ചെയ്തു.  

 

Latest News