Sorry, you need to enable JavaScript to visit this website.

ഹിറ്റ്‌ലറുടെ ഭരണത്തേക്കാള്‍ വേഗത്തിലാണ് ജര്‍മനിയുടെ നാശമെന്ന് ഹംഗേറിയന്‍ സ്പീക്കര്‍

ബുഡാപെസ്റ്റ്- ഹിറ്റ്‌ലര്‍ ഭരണം നടത്തിയ കാലത്തേക്കാള്‍ വളരെ വേഗത്തിലാണ് ജര്‍മനി നശിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹംഗേറിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ ലാസ്‌ലോ കോവര്‍. ഹംഗറിയിലെ ജസ്സാപതിയില്‍ നടന്ന പരമാധികാര സംരക്ഷണ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. 

പ്രമുഖ കമ്പനിയാണെന്ന പ്രചാരണമല്ലാതെ യു. എന്നിന് യാതൊരു പ്രാധാന്യവുമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ജര്‍മനിയുടെ വീഴ്ച അംഗീകരിക്കാനും സന്തോഷിക്കാനും കഴിയില്ലെന്നും ജര്‍മനിയിലെ നിലവിലെ ഭരണത്തേയും സര്‍ക്കാരിന്റെ നിലപാടുകളേയും ഹിറ്റ്‌ലറുടെ ഭരണകാലവുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസംഗത്തില്‍ ലാസ്‌ലോ കോവര്‍ പറഞ്ഞു. 

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും മറ്റു കിഴക്കന്‍ യൂറോപ്യന്‍ സാറ്റലൈറ്റുകളും ഹംഗറിയും സംയുക്തമായി അംഗീകരിച്ച സുരക്ഷാ ഉടമ്പടി വാക്‌സോ നിര്‍ദ്ദേശങ്ങളെ യൂണിയനുമായി താരതമ്യപ്പെടുത്തിയും ലാസ്‌ലോ കോവര്‍ സംസാരിച്ചു. ഉടമ്പടിക്ക് തുടക്കമിട്ട സമയത്ത് റഷ്യ വഹിച്ച പങ്കിന് തുല്യമായാണ് നിലവില്‍ ബെല്‍ജിയം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

യൂറോപ്യന്‍ യൂണിയനുമായിട്ടല്ല സ്ഥാപനത്തിന്റെ ബ്യൂറോക്രസിയുമായാണ് ഹംഗറി യുദ്ധം ചെയ്യുന്നതെന്നും നമ്മളൊരു യൂണിയനാണ് എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ലാസ്‌ലോ വ്യക്തമാക്കി.

Latest News