Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിന് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയതിനെതിരെ കെ.എസ്.യുവും എം എസ് എഫും പരാതി നല്‍കി

കണ്ണൂര്‍ - നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ കെ.എസ്.യുവും എം എസ് എഫും ബാലാവകാശ കമ്മിഷന് പരാതി നല്‍കി. കുറ്റക്കാരായ അധ്യാപകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും മുദ്രാവാക്യം വിളിക്കലല്ല കുട്ടികളുടെ പണിയെന്നും പരാതിയില്‍ പറയുന്നു. 
തലശ്ശേരി ചമ്പാട് എല്‍ പി സ്‌കൂളിലെ കുട്ടികളെയാണ് വെയിലത്തുനിര്‍ത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നുപോകവെ പൊരിവെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 

Latest News