Sorry, you need to enable JavaScript to visit this website.

ഗാസയില്‍ വെടിനിര്‍ത്തല്‍ സമാധാനമല്ല; ദ്വിരാഷ്ട്ര പരിഹാരം ആവർത്തിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍- ഇസ്രായില്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റ് ജോ ബൈഡന്‍ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. വെടിനിര്‍ത്തല്‍ സമാധാനമല്ല എന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിലെ  എല്ലാ ബന്ദികളെയും ഹമാസ്  മോചിപ്പിക്കുകയും ആയുധങ്ങള്‍ ഉപേക്ഷിക്കുകയും നേതാക്കളും  ഉത്തരവാദികളും കീഴടങ്ങുകയും വേണം- ബൈഡന്‍ എഴുതി.
ഹമാസ് അതിന്റെ നാശത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ മുറുകെ പിടിക്കുന്നിടത്തോളം, വെടിനിര്‍ത്തല്‍ സമാധാനമല്ല- വാഷിംഗ്ടണ്‍ പോസ്റ്റിനായി എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.  
ഗാസയുടെ നിയന്ത്രണത്തില്‍ ഹമാസിനു തന്നെ വിടുകയാണെങ്കില്‍ ഫലം അതിന്റെ വിദ്വേഷം ശാശ്വതമാക്കുകയും ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്ക് തങ്ങള്‍ക്കുവേണ്ടി മെച്ചപ്പെട്ട എന്തെങ്കിലും നിര്‍മ്മിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയുകയെന്നതാണ് .
അവരുടെ റോക്കറ്റുകളുടെ ശേഖരം പുനര്‍നിര്‍മ്മിക്കാനും പോരാളികളുടെ സ്ഥാനം മാറ്റാനും നിരപരാധികളെ വീണ്ടും ആക്രമിച്ച് കൊല പുനരാരംഭിക്കാനും വെടിനിര്‍ത്തല്‍ അവസരം നല്‍കും.
മാരകമായ ആക്രമണങ്ങള്‍ക്ക് ശേഷം സ്വയം പ്രതിരോധിക്കാന്‍ ഇസ്രായിലിന് അവകാശമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന തന്റെ നിലപാട് പ്രസിഡന്റ് ബൈഡന്‍  ആവര്‍ത്തിച്ചു
ഫലസ്തീനിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രസിഡന്റ് ആഹ്വാനം ചെയ്തു: 'ഗാസയും വെസ്റ്റ് ബാങ്കും ഒരൊറ്റ ഭരണ ഘടനയ്ക്ക് കീഴില്‍, ആത്യന്തികമായി പുനരുജ്ജീവിപ്പിച്ച ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലായിരിക്കണം.'

ഇതിനെല്ലാം ഉപരിയായി, വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ഏത് തീവ്ര അക്രമവും 'നിര്‍ത്തണം' എന്ന് ഇസ്രായേല്‍ നേതാക്കളോട് താന്‍ 'ഊന്നിപ്പറയുന്നുവെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. 'വെസ്റ്റ് ബാങ്കില്‍ സിവിലിയന്മാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്കെതിരെ വിസ നിരോധനം പുറപ്പെടുവിക്കാന്‍ യുഎസ് 'തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News