Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വംശജയെ പ്രധാന തസ്തികയില്‍ നിയമിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍- അമേരിക്കയില്‍  അഡ്മിനിസ്‌ട്രേറ്റീവ് പ്രക്രിയകളിലും നടപടിക്രമങ്ങളിലും മെച്ചപ്പെടുത്തലുകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി പൊതു,സ്വകാര്യ മേഖലകളില്‍ നിന്നുള്ള വിദഗ്ധ പ്രതിനിധികളെ വിളിച്ചുകൂട്ടുന്നതിന് ചുമതലയുള്ള സ്വതന്ത്ര ഫെഡറല്‍ ഏജന്‍സിയില്‍ ഇന്ത്യന്‍ വംശജയായ അറ്റോര്‍ണിയെ ഉള്‍പ്പെടുത്തി.  ശകുന്തള എല്‍ ഭയയെയാണ് കൗണ്‍സില്‍ ഓഫ് ദി അഡ്മിനിസ്‌ട്രേറ്റീവ് കോണ്‍ഫറന്‍സ് ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (ACUS) അംഗമായി വൈറ്റ്ഹൗസ് പ്രഖ്യാപിച്ചത്.
ഡെലവെയര്‍ നിയമ സ്ഥാപനത്തിന്റെ സഹ ഉടമയാണ് ഭയ. ഗുരുതരമായി പരിക്കേറ്റ വ്യക്തികളെ പ്രതിനിധീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഭയ കഴിഞ്ഞ ഏഴ് വര്‍ഷമായി ഗവര്‍ണര്‍ കാര്‍ണിയുടെ ജുഡീഷ്യല്‍ നോമിനേറ്റിംഗ് കമ്മീഷനില്‍ അംഗമാണ്.

അഭിഭാഷകവൃത്തി കൂടാതെ, ഭയ ഡെലവെയര്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. നിലവില്‍ ഡെലവെയര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസിന്റെയും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെയും അംഗമായ അവര്‍, LGBTQ+ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള അവകാശങ്ങള്‍ക്കായി പോരാടുന്നതിലും സജീവ പങ്കുവഹിക്കുന്നു.
ഡെലവെയര്‍ ബാര്‍ അസോസിയേഷനില്‍ ചേരുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരിയാണ് ഭയ.നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നുള്ള ബിരുദധാരിയാണ്.

 

Latest News