Sorry, you need to enable JavaScript to visit this website.

എന്നെ തീര്‍ക്കാന്‍ ചിലര്‍ കച്ച കെട്ടിയിറങ്ങി,  ദൈവം തന്ന നിധിയാണ് സിനിമ-ദിലീപ് 

ആലുവ- താന്‍ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ടെന്ന് നടന്‍ ദിലീപ്. ബാന്ദ്ര സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകള്‍. രണ്ട് വര്‍ഷം സിനിമ ചെയ്യാതെ ഇരുന്നു. നടനാണ് എന്നത് തന്നെ താന്‍ മറന്ന് പോയെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ വാക്കുകള്‍: എന്റെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ച് കാലം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ നിങ്ങള്‍ കണ്ടതാണ്. ആ കുറച്ച് നാള്‍ പ്രശ്നങ്ങളും കോടതി വരാന്തകളും വക്കീലിന്റെ ഓഫീസുകളുമൊക്കെയായിരുന്നു. ഞാന്‍ ഒറ്റയ്ക്ക് പോയി ഇരുന്ന്, അതിനെ ഫേസ് ചെയ്ത്, എന്താണ് എന്ന് ഒരു പിടിയും ഇല്ലാതെ പോയ കുറേ കാര്യങ്ങളുണ്ട്. ഞാന്‍ നടനാണ് എന്നുളളത് ഞാന്‍ തന്നെ മറന്ന് പോയി എന്നുളള അവസ്ഥയുണ്ടായി.
ഞാന്‍ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയമുണ്ടായിരുന്നു. എന്റെ ജോലി ഇതായിരുന്നു എന്ന്. അതിന് വേണ്ടി ഞാന്‍ ഇരുന്ന് സിനിമകള്‍ കാണുമായിരുന്നു. എല്ലാവരുടേയും സിനിമകള്‍ കാണും. കാരണം ഞാന്‍ ഒരു നടനാണെന്നും അഭിനയിക്കാന്‍ വീണ്ടും മോഹം ഉണ്ടാകണമെന്നും ഈ സിനിമകള്‍ എന്നെ കൊതിപ്പിക്കണം എന്നും ഞാന്‍ എന്നെ പറഞ്ഞ് പഠിപ്പിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു.
പിന്നെ ഞാന്‍ എന്റെ സിനിമകള്‍ തന്നെ കാണാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ പലതും കണ്ട് ചിരിക്കാന്‍ തുടങ്ങിയത്. പിന്നെയാണ് വീണ്ടും അഭിനയിക്കണമെന്ന് തോന്നിയത്. രണ്ട് വര്‍ഷം ഞാന്‍ അഭിനയിച്ചിട്ടില്ല. എല്ലാം തീര്‍ന്നിട്ട് നോക്കാമെന്ന് കരുതി ഇരുന്നു. പക്ഷേ ഒന്നും തീര്‍ക്കാന്‍ ആര്‍ക്കും താല്‍പര്യം ഇല്ല. എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പറയുന്നു സിനിമ ചെയ്യണം എന്ന്. എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. താനതിനെ പൊന്ന് പോലെ നോക്കിക്കൊണ്ടിരുന്നതാണ്. എനിക്ക് എല്ലാം സിനിമയാണ്. എല്ലാം തനിക്ക് തന്നത് സിനിമയാണ്. ഞാന്‍ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകള്‍, ഞാന്‍ ഇവിടെ വേണം എന്ന് തീരുമാനിക്കുന്ന കുറേ ആളുകള്‍, ഇവരുടെ ഇടയിലാണ്.

Latest News