Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി; കൂടുതല്‍ വിവരങ്ങള്‍

ജിദ്ദ - സൗദിയില്‍ സമഗ്ര വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇനി മുതല്‍ കൂടുതല്‍ പരിരക്ഷ. ഇന്‍ഷുറന്‍സ് നിയമത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഭേദഗതികള്‍ വരുത്തി. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരുടെ ബന്ധുക്കളെയും ഹൗസ് ഡ്രൈവര്‍മാരെയും സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെയും അടിസ്ഥാന ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ഉപയോക്താക്കള്‍ക്കുള്ള സമഗ്ര വാഹന ഇന്‍ഷുറന്‍സ് കവറേജിലാണ് ഭേദഗതികള്‍ വരുത്തിയിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കളായ സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ കവറേജുകളും സവിശേഷതകളും പ്രത്യേകം നിര്‍ണയിക്കാന്‍ സാധിക്കും. സമഗ്ര വാഹന ഇന്‍ഷുറന്‍സ് നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന കരടു ഭേദഗതികള്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ സെന്‍ട്രല്‍ ബാങ്ക് നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. പൊതുജനങ്ങളും വിദഗ്ധരും സമര്‍പ്പിച്ച അഭിപ്രായ, നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സമഗ്ര വാഹന ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വാഹനങ്ങള്‍ക്ക് കാലാവധിയുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി ഇല്ലാത്തതുമായി ബന്ധപ്പെട്ട നിയമലംഘനം കഴിഞ്ഞ മാസം മുതല്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തി തുടങ്ങിയിട്ടുണ്ട്.
കാലാവധിയുള്ള ഇന്‍ഷുറന്‍സില്ലാത്തതിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്. സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഓരോ പതിനഞ്ചു ദിവസത്തിലും ഒരിക്കല്‍ വീതമാണ് ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിംഗിനിടെ കൈകള്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അമിത വേഗം എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങള്‍ നേരത്തെ മുതല്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘകര്‍ക്ക് പിഴകള്‍ ചുമത്തുന്നുണ്ട്.

 

Latest News