Sorry, you need to enable JavaScript to visit this website.

അര്‍ജന്റീനയെ വീഴ്ത്തി, ഇനി ഫ്രാന്‍സ്, ക്രൊയേഷ്യ

സ്‌പെയിനിലെ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ വകവരുത്തിയ ഇന്ത്യയുടെ അണ്ടര്‍-20 ഫുട്‌ബോള്‍ ടീമിന് ഇനി നേരിടാനുള്ളത് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെയും ലോകകപ്പ് റണ്ണേഴ്‌സ്അപ്പായ ക്രൊയേഷ്യയുടെയും യുവനിരകളെ. ക്രൊയേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലാണ് വമ്പന്മാരുമായി ഇന്ത്യ ഏറ്റുമുട്ടുക. സ്ലൊവേനിയയാണ് നാലാമത്തെ ടീം. സ്‌പെയിനിലെ ടൂര്‍ണമെന്റില്‍ ഇന്ത്യയോട് തോറ്റ അര്‍ജന്റീനയാണ് കിരീടം നേടിയത്.
സെപ്റ്റംബര്‍ നാലിനാണ് ക്രൊയേഷ്യയിലെ ടൂര്‍ണമെന്റ് ആരംഭിക്കുക. ഇന്ത്യന്‍ ടീം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഇത്. സ്ലൊവേനിയ സീനിയര്‍ ലോക റാങ്കിംഗില്‍ അമ്പത്താറാം സ്ഥാനക്കാരാണ്. ഫ്രാന്‍സിന്റെ കീലിയന്‍ എംബാപ്പെക്കും ഉസ്മാന്‍ ദെംബലെക്കും ഈ ടൂര്‍ണമെന്റില്‍ കളിക്കാം. എന്നാല്‍ ഇരുവരും ടീമിലുണ്ടാവില്ല. 
ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല പ്രധാനമെന്നും വമ്പന്‍ ടീമുകളുമായി നിരന്തരം ഏറ്റുമുട്ടി കളിക്കാരുടെ മനോദാര്‍ഢ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും എ.ഐ.എഫ്.എഫ് ഡയരക്ടര്‍ അഭിഷേക് യാദവ് പറഞ്ഞു. 
 

Latest News