Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് നിര്യാതയായി

ദമാം-സഫാ മെഡിക്കൽ സെന്റർ ഡയറക്ടറും സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റുമായ മുഹമ്മദ്കുട്ടി കോഡൂരിന്റെ ഭാര്യ ഹഫ്സത്ത് (46) നിര്യാതയായി. നാട്ടിൽ ചികിത്സയിലായിരുന്നു. 
രണ്ടുപതിറ്റാണ്ടിലധികമായി കുടുംബത്തോടൊപ്പം ദമാമിലുണ്ടായിരുന്ന ഹഫ്സത്ത് കെഎംസിസി വനിതാ വിംഗിന്റെ നേതൃനിരയിലും ജീവകാരുണ്യമേഖലയിലും പ്രവർത്തിച്ചിരുന്നു. വെസ്റ്റ് കോഡൂർ സ്വദേശി പിച്ചൻ സൈനുദ്ധീൻ മുസ്ല്യാരുടെയും ഫാത്തിമയുടെയും മകളാണ്. മക്കൾ:മുഹമ്മദ് ആഷിഖ്, മുഹമ്മദ് അസീബ്, ഹഫ്‌ന ഷെറിൻ. ദമാമിലുള്ള അഹമ്മദ് അലി, അമീറലി, ആബിദലി എന്നിവർ സഹോദരങ്ങളാണ്. ഹഫ്സത്തിന്റെ നിര്യാണത്തിൽ ദമാം കെ.എം.സി.സി അനുശോചിച്ചു. ഇന്ന് രാത്രി 7.30 ന് ദമാം റയാൻ പോളിക്ലിനിക്കിൽ പരേതക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം സംഘടിപ്പിച്ചിട്ടുണ്ടെന്നും കെ.എം.സി.സി അറിയിച്ചു.

Latest News