Sorry, you need to enable JavaScript to visit this website.

മികച്ച ഏഷ്യൻ ഫുട്‌ബോളറായി സൗദിയുടെ സാലിം ദോസരി

ദോഹ-ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) മികച്ച കളിക്കാരനായി സൗദി അറേബ്യയുടെ സാലിം അൽ ദോസരിയെ തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയുടെ സാമന്ത കെറിനാണ് മികച്ച വനിതാ താരം. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ അർജന്റീനക്ക് എതിരെ സൗദി അറേബ്യയുടെ വിജയം നിശ്ചയിച്ച ഗോൾ നേടിയത് ദോസരിയായിരുന്നു. പിതാവിനോടും മാതാവിനോടും അധ്യാപകരോടും ഞാൻ നന്ദി പറയുന്നു. എന്റെ ഭാര്യയോടും മക്കളോടും നന്ദി പറയുന്നുവെന്ന് അവാർഡ് സ്വീകരിച്ച ശേഷം ദോസരി പ്രതികരിച്ചു.  ഓസ്ട്രേലിയയുടെ മാത്യു ലെക്കി, ഖത്തറിന്റെ അൽമോസ് അലി എന്നിവരോട് മത്സരിച്ചാണ് മികച്ച പുരുഷ താരമായത്. 
2017-ലെ വനിതാ എഎഫ്സി പ്ലെയർ ഓഫ് ദ ഇയർ അവാർഡും നേടിയ കെർ, ചൈനയുടെ ഷാങ് ലിനിയൻ, ജപ്പാന്റെ സാകി കുമാഗൈ എന്നിവരുമായി മത്സരിച്ചാണ് ഒന്നാമതെത്തിയത്. 
2020-ൽ ഖത്തറിൽ നടത്താനിരുന്ന വാർഷിക അവാർഡ് ദാന ചടങ്ങ് കൊറോണ കാരണം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. 

Latest News