Sorry, you need to enable JavaScript to visit this website.

വാതില്‍ തുറന്നപ്പോള്‍ ആരാധകരുടെ ബസ്, സലാഹിന്റെ ഹരങ്ങള്‍

ഈജിപ്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നമെന്താണ്? കളിയുമായി ബന്ധപ്പെട്ടതൊന്നുമല്ല അത്. ഇംഗ്ലണ്ടിലെ റോഡ് നിയമങ്ങള്‍ പാലിക്കുന്നതാണ്. പ്രതിരോധനിര സൃഷ്ടിക്കുന്ന വന്‍ മതില്‍ കടന്ന് ലിവര്‍പൂളില്‍ ഗോളടിച്ച് കൂട്ടുന്ന ഇരുപത്താറുകാരന്‍ റോഡിലിറങ്ങാന്‍ ഭയപ്പെടുന്നു. പലതവണ ആക്‌സിഡന്റ് പറ്റിയിരുന്നുവെന്ന് സലാഹ് വെളിപ്പെടുത്തി. 
സൗമ്യനാണ് സലാഹ്. ആരാധകരെ വെറുപ്പിക്കാറില്ല. ഈജിപ്തിലെ രസകരമായ അനുഭവം സലാഹ് ഓര്‍മിക്കുന്നു. ഈജിപ്തിലെ വീട്ടിലെത്തിയപ്പോഴുള്ള അനുഭവം സലാഹ് വെളിപ്പെടുത്തി. ഒരു ആരാധകന്‍ വാതിലില്‍ മുട്ടി ഒപ്പം ഫോട്ടോയെടുക്കാന്‍ അഭ്യര്‍ഥിച്ചു. സന്തോഷപൂര്‍വം സമ്മതിച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ബെല്‍ ശബ്ദിച്ചു. അതേ മനുഷ്യന്‍. കൂടെ എട്ടു പേരുണ്ട്. എല്ലാവരോടുമൊപ്പം നിന്ന് ഫോട്ടോയെടുത്തു. രാത്രിയായപ്പോള്‍ വീണ്ടും ബെല്‍ മുഴങ്ങി. ഇത്തവണ വാതില്‍ തുറന്നപ്പോള്‍ ആ മനുഷ്യന്‍ നിന്ന് ചിരിക്കുന്നു. പുറത്ത് ഒരു ബസ് നിറയെ ആരാധകര്‍. എന്താണ് മനുഷ്യാ ഇത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'സലാഹിനൊപ്പം ഫോട്ടോയെടുക്കണമെങ്കില്‍ വരൂ എന്ന് ഞാന്‍ പറഞ്ഞു. നാളെ കൂടുതല്‍ പേരുമായി വരാം'.
മറ്റു വെല്ലുവിളികളെക്കുറിച്ചും സലാഹ് വെളിപ്പെടുത്തി. ഹാരി കെയ്‌നും സെര്‍ജിയൊ അഗ്വിരോയുമൊക്കെയുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടാനായതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് സലാഹ് കരുതുന്നു. 
 

Latest News