Sorry, you need to enable JavaScript to visit this website.

ടൊവിനോ തോമസിന്റെ 'നടികര്‍ തിലകം'എന്ന  ചിത്രത്തിന്റെ പേര് മാറ്റണം- തമിഴ് സംഘടന

ചെന്നൈ-ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'നടികര്‍ തിലകം' എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നല്‍കിയത്. മലയാള സിനിമാ താരസംഘടനയായ 'അമ്മ'യ്ക്കാണ് പരാതി നല്‍കിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയില്‍ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.
നടികര്‍ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങള്‍ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.സുവിന്‍ എസ് സോമശേഖരന്‍ തിരക്കഥയെഴുതി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികര്‍ തിലകം. ടൊവിനോയ്ക്ക് പുറമെ അല്‍ത്താഫ് സലിം, സൗബിന്‍ ഷാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

 

Latest News