Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

അൽബാഹ- സൗദി അറേബ്യയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി  മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു.

കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി പോകുന്ന വഴിയിൽ വ്യാഴാഴ്ച വൈകീട്ട് അൽബാഹ, ഹഖീഖ് റോഡിൽ വെച്ച് ജാഫർ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാക്കിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി പ്രവാസിയായ ജാഫർ തനിമ സാംസ്കാരിക വേദി പ്രവർത്തകനാണ്.

 ഭാര്യ ഷമീറയും ഇളയ മകൾ അഞ്ച് വയസുകാരി മിൻസ ഫാത്തിമയും സന്ദർശന വിസയിൽ അൽബാഹയിലുണ്ട്. മറ്റു മക്കൾ: മുഹ്‌സിൻ ജാഫർ (പ്ലസ് വൺ വിദ്യാർത്ഥി), മിൻഹാജ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ). പിതാവ്: പരേതനായ ഹസൈനാർ, മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഫർസാന.

Latest News