Sorry, you need to enable JavaScript to visit this website.

പോലീസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി, തിരിച്ച് പണി കൊടുത്ത് പോലീസ്

കൊച്ചി - വൈദ്യുതി ബില്‍ കുടിശികയായതിനെ തുടര്‍ന്ന് വാഴക്കുളത്ത്   പോലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് കെ എസ് ഇ ബി ഊരി. തൊട്ടു പിന്നാലെ കെ എസ് ഇ ബിക്ക് വേണ്ടി ഓടിയിരുന്ന വാഹനം പോലീസ് പിടിച്ചെടുത്തു.  എസ് ഐ ഉള്‍പ്പടെയുള്ളവര്‍ താമസിച്ചിരുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസാണ് കെ എസ് ഇ ബി ഊരിയത്. പിന്നാലെ ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ച് വൈദ്യുതി ലൈനുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഗോവണിയും ആയുധങ്ങളുമായി പോയ കെ എസ് ഇ ബിയുടെ കരാര്‍ വാഹനം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. കുടിശ്ശികയായ പണം അടയക്കാന്‍ വൈദ്യൂതി വകുപ്പ് പല തവണ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ബില്‍ അടയ്ക്കാത്തതിരുന്നതിനാലാണ് കെ എസ് ഇ ബി ജീവനക്കാര്‍ ഫ്യൂസ് ഊരിയത്. വാഹനത്തിന് മുകളില്‍ ഗോവണിയും ആയുധങ്ങള്‍ ഉണ്ടായിരുന്നു എന്ന കാരണത്താലാണ് കെ എസ് ഇ ഭിയുടെ വാഹനം പോലീസ് വണ്ടി പിടിച്ചെടുത്തത്. വാഹനത്തില്‍ ഉണ്ടായിരുന്ന ലൈന്‍മാന്‍മാരെ രാത്രി 11വരെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ കെ എസ് ഇ ബി അധികൃതര്‍ ഇടപെട്ടതിന് ശേഷം 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം വിട്ടുനല്‍കിയത്.

 

Latest News