Sorry, you need to enable JavaScript to visit this website.

ഐഎഫ്എഫ്കെയില്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍  ജൂറി പാനല്‍ കണ്ടില്ലെന്ന് ആരോപണം 

കൊച്ചി- വിവാദക്കുരുക്കില്‍ ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയില്‍ സമര്‍പ്പിച്ച ചിത്രങ്ങള്‍ ജൂറി പാനല്‍ കണ്ടില്ലെന്ന് ആരോപണവുമായി സംവിധായകന്‍ രംഗത്ത്. 'താന്‍ സമര്‍പ്പിച്ച ചിത്രത്തിന്റെ ലിങ്ക് പോലും ഓപ്പണ്‍ ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ അനില്‍ തോമസ് ആരോപിച്ചു. ഇതുസംബന്ധിച്ച് അനില്‍ തോമസ് തെളിവുകള്‍ പുറത്തുവിട്ടു. അക്കാദമി വിശദീകരണം തൃപ്തികരമല്ലെന്നും ജനങ്ങളെ പൊട്ടന്മാരാക്കാന്‍ ശ്രമമെന്നും സംവിധായകന്‍ അനില്‍ തോമസ് പറഞ്ഞു. അക്കാദമി പ്രവര്‍ത്തനം സുതാര്യമല്ല. മുമ്പും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം പോലും കണ്ണില്‍ ചോര ഇല്ലാതെ തിരസ്‌കരിച്ചുവെന്ന് അനില്‍ തോമസ് പ്രതികരിച്ചു.സാംസ്‌കാരിക വകുപ്പ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യമാണ് സംവിധായകര്‍ മുന്നോട്ടുവയ്ക്കുന്നത്. നിയമപരമായി മുന്നോട്ട് പോകാനാണ് സംവിധായാകരുടെ തീരുമാനം.എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ചലച്ചിത്ര അക്കാദമി രംഗത്തെത്തി.
എല്ലാ ചിത്രങ്ങളും കണ്ടുവെന്നും ബഫറിംഗ് മൂലം ഡൗണ്‍ലോഡ് ചെയ്താണ് ചിത്രങ്ങള്‍ കണ്ടതെന്നുമാണ്
ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വിശദീകരണം.

Latest News